2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

അഭിപ്രായം (മതം)

Blog post no: 342 -


അഭിപ്രായം (മതം)

അഭിപ്രായപ്രകടനം എന്നത്
അറിവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം
അറിവില്ലായ്മയുടെ അടിസ്ഥാനത്തിൽ ആയിരിക്കാം
അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം
അഹന്തയുടെ അടിസ്ഥാനത്തിൽ ആയിരിക്കാം
അങ്ങനെ ഒരുപാട് അടിസ്ഥാനങ്ങൾ ഉണ്ടാകാം
അഭിപ്രായപ്പെടുന്നത് എന്ത് എന്നപോലെതന്നെ
അഭിപ്രായപ്പെടുന്നത് ആര് എന്നതും പ്രധാനം
അഭിപ്രായത്തിനു മാന്യമായി തിരിച്ചു
അഭിപ്രായം പറയുമ്പോൾ
ആദ്യം അഭിപ്രായപ്പെട്ടയാൾ
അങ്ങനെ പെരുമാറാൻ തയ്യാറല്ലെങ്കിൽ
ആ അഭിപ്രായം മാനിക്കപ്പെടാറില്ല
അഭിപ്രായമെന്നൊരു അര്ത്ഥമുണ്ട് ''മത''ത്തിന്
അഭിപ്രായ വ്യത്യാസങ്ങൾ ജാതി-മതകാര്യങ്ങളിലും
അതുപോലെ മാന്യമല്ലെങ്കിൽ മാനിക്കപ്പെടാറില്ല.
അഭിപ്രായ വ്യത്യാസമുള്ള മനുഷ്യർതന്നെയാണ്
അത്  ജാതി-മത ചിന്തകളാക്കി ഇതുവരെ എത്തിച്ചതും.

4 അഭിപ്രായങ്ങൾ:

  1. അഭിപ്രായത്തിനെപ്പറ്റിയുള്ള അഭിപ്രായം മൊഴിമുത്തുകളായിരിക്കുന്നു ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, ചേട്ടാ. താങ്കളെപ്പോലുള്ളവർ എന്റെ ബ്ലോഗ്സ്/പോസ്റ്സ് വായിച്ചു നല്ല അഭിപ്രായം എഴുതുന്നു. ഒരു ''വിമർശകൻ'' എന്റെ പോസ്റ്സ് ഒന്നും ഗുണമില്ല, ബാലിശമാണ് എന്നൊക്കെ പറഞ്ഞ് മുഖപുസ്തകത്തിലെ സകല സബ്‌-ഗ്രൂപ്പുകളിലും എഴുതി ആളായി. അതല്പ്പം മന:പ്രയാസത്തിനു ഇടയാക്കി. ഞാൻ മറുപടി കൊടുത്തതിനു മറുപടി തന്നതുമില്ല. എനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞു. അങ്ങനെ ഉള്ളവരെ സപ്പോര്ട്ട് ചെയ്യാനും ചിലര്!

      ഇല്ലാതാക്കൂ

.