2015, ഫെബ്രുവരി 28, ശനിയാഴ്‌ച

ആരോഗ്യവും രോഗാവസ്ഥയും

 
Blog post no: 344 -
ആരോഗ്യവും രോഗാവസ്ഥയും
 
ആരോഗ്യം എന്ന് നാം പറയുന്നത് രോഗം ഇല്ലാത്ത അവസ്ഥയെ ആണ്.  ശരീരം മാത്രമല്ല, മനസ്സും തുലനാവസ്ഥയിൽ ഇരിക്കുന്ന അവസ്ഥയാണ് ആരോഗ്യം.  ഈ ''തുലനാവസ്ഥ'' തെറ്റുമ്പോൾ അഥവാ തെറ്റിയ തുലനാവസ്ഥയെ ആണ് നാം രോഗം, അസുഖം എന്നൊക്കെ പറയുന്നത്.
രോഗങ്ങൾ രണ്ടു വിധത്തിൽ - പെട്ടെന്ന് വന്നു പോകുന്നവയും പഴകിയവയും (acute and  chronic ).  
‘’Chronic Diseases’’ എന്ന തന്റെ ഗ്രന്ഥത്തിൽ, ഹോമിയോപ്പതിയുടെ പിതാവ് - ഡോ. സാമുവേൽ ഹാനെമാൻ പറയുന്നു - പഴകിയ രോഗങ്ങൾ (Chronic Diseases ) പാപ ചിന്തകളും, പാപ പ്രവർത്തികളും കൊണ്ടാണ് എന്ന്!  അത് പരമ്പരാഗതമായി (heredity ) തുടരുന്നു എന്നും.  പാപ ചിന്തകളും പാപ പ്രവർത്തികളും കൊണ്ട് രോഗ വിഷം (miasm ) ശരീരത്തിൽ കടന്നു കൂടുന്നു.  ചികിത്സ ഇതിനടിസ്ഥാനമായി വേണം. 
അപ്പോൾ, ന്യായമായും, ഒരു സംശയം തോന്നാം - ഓ, ഈ ''പാപി''കൾക്കേ അസുഖം വരൂ?
ഉത്തരം വളരെ ലളിതം.  എന്താണ് പാപം? പ്രകൃതിക്ക് നിരക്കാത്ത / ദൈവത്തിനു നിരക്കാത്ത / അഥവാ നല്ല മനസ്സിന് നിരക്കാത്ത കാര്യങ്ങൾ - അതിൽനിന്ന് അറിഞ്ഞും അറിയാതെയും നാം വ്യതിചലിക്കുമ്പോൾ..... തുലനാവസ്ഥ തെറ്റുകയായി.  പ്രകൃതി / ദൈവം നമ്മെ ആകുന്നതും അതിൽനിന്ന് രക്ഷപ്പെടുത്താൻ നോക്കുന്നുണ്ട്.  നാം ''അനുസരണക്കേട്‌'' കാണിക്കുമ്പോൾ അനുഭവിക്കുന്നു എന്ന് മാത്രം.  എങ്ങനെയാണ് പ്രകൃതി / ദൈവം നമ്മെ സഹായിക്കുന്നത്?  ഉദാ: മുറിവുണ്ടാകുമ്പോൾ, രക്തം കട്ടിപിടിക്കാനുള്ള ശരീരത്തിലുള്ള സംവിധാനം, ''കണ്ണിൽ തട്ടെണ്ടതു പുരികത്തിൽ'' തട്ടിച്ചുകൊണ്ട്... അങ്ങനെ, അങ്ങനെ...
അപ്പോൾ, നാം എന്ത് വേണം?  ശാരീരികമായി മാത്രമല്ല, മാനസികമായും ''തുലനാവസ്ഥ'' തെറ്റിക്കാതെ പ്രകൃതി നിയമങ്ങൾ അനുസരിച്ച് മുന്നോട്ടു പോവുക.  തെറ്റിച്ചാൽ?  ഉടനെ അല്ലെങ്കിൽ, പിന്നീട് ഭവിഷ്യത്ത് അനുഭവിക്കാൻ തയ്യാറാവുക. മാത്രമല്ല, അതൊക്കെ അടുത്ത തലമുറകളിലേക്കും പകർന്നു കൊടുക്കുക. അങ്ങനെ വേണോ?
ഭയം വേണ്ട.  ''അരുതാത്തത്'' ചിന്തിക്കാതിരിക്കാൻ, പ്രവർത്തിക്കാരിക്കാൻ ആവുന്നതും ശ്രമിക്കുക.  ചികിസയെ, ചികിത്സകനെ അകറ്റി നിർത്താം.    

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 89


                 Blog Post No: 343 -

          കുഞ്ഞുകവിതകൾ - 89

 

 
ഇഷ്ടം
 
വെള്ളരിപ്രാവിന്റെ ഭംഗിയിൽ ഭ്രമിച്ച ഞാൻ,
പിന്നെ, കുയിലിന്റെ സംഗീതക്കച്ചേരിയും കേട്ടു!
കണ്ണിനും കാതിനുമുത്സവം നൽകുന്നയീ
പറവകൾക്കാവശ്യമില്ല നിറക്കൂട്ടിന്റെ!
മാനുഷർ കാര്യങ്ങളോർത്തപ്പോൾ തോന്നിപ്പോയ്‌,
സത്ഗുണസമ്പന്നർ, പിന്നെ കലാകാരും
പണവും പ്രശസ്തിയുമൊന്നുമില്ലെങ്കിൽപ്പോലും
മറ്റുള്ളോരിഷ്ടപ്പെടും മഹാജനമല്ലോയെന്ന്!
 
 
 
സൌരഭ്യവും, സ്വഭാവവും.
 
പൂവിനു സൌരഭ്യം കൊടുക്കുന്നതാര്?
പൂവിനു സൌന്ദര്യം കൊടുക്കുന്നതാര്?
 
മനുഷ്യന് സ്വഭാവഗുണം കൊടുക്കുന്നതാര്?
മനുഷ്യന് സൌന്ദര്യം കൊടുക്കുന്നതാര്?
 
പാരിതിൽ കാണുന്നതെല്ലാം ആ മഹാശക്തിയുടെ സൃഷ്ടിതന്നെ.
പൂവിന്റെ സൌരഭ്യത്തിൽനിന്നു പൂവിനെ അറിയാം.
 
മനുഷ്യനെ മനുഷ്യന്റെ സ്വഭാവഗുണത്തിൽനിന്നും -
മനുഷ്യൻ ''വിവേകബുദ്ധിയുള്ള ജീവി'' കൂടി ആയതുകൊണ്ട്!   
 
 
 

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

അഭിപ്രായം (മതം)

Blog post no: 342 -


അഭിപ്രായം (മതം)

അഭിപ്രായപ്രകടനം എന്നത്
അറിവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം
അറിവില്ലായ്മയുടെ അടിസ്ഥാനത്തിൽ ആയിരിക്കാം
അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം
അഹന്തയുടെ അടിസ്ഥാനത്തിൽ ആയിരിക്കാം
അങ്ങനെ ഒരുപാട് അടിസ്ഥാനങ്ങൾ ഉണ്ടാകാം
അഭിപ്രായപ്പെടുന്നത് എന്ത് എന്നപോലെതന്നെ
അഭിപ്രായപ്പെടുന്നത് ആര് എന്നതും പ്രധാനം
അഭിപ്രായത്തിനു മാന്യമായി തിരിച്ചു
അഭിപ്രായം പറയുമ്പോൾ
ആദ്യം അഭിപ്രായപ്പെട്ടയാൾ
അങ്ങനെ പെരുമാറാൻ തയ്യാറല്ലെങ്കിൽ
ആ അഭിപ്രായം മാനിക്കപ്പെടാറില്ല
അഭിപ്രായമെന്നൊരു അര്ത്ഥമുണ്ട് ''മത''ത്തിന്
അഭിപ്രായ വ്യത്യാസങ്ങൾ ജാതി-മതകാര്യങ്ങളിലും
അതുപോലെ മാന്യമല്ലെങ്കിൽ മാനിക്കപ്പെടാറില്ല.
അഭിപ്രായ വ്യത്യാസമുള്ള മനുഷ്യർതന്നെയാണ്
അത്  ജാതി-മത ചിന്തകളാക്കി ഇതുവരെ എത്തിച്ചതും.

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

നിരൂപണ സാഹിത്യ സായൂജ്യം


Blog post no: 341 -

നിരൂപണ സാഹിത്യ സായൂജ്യം

നിരൂപണം എന്ന് കേൾക്കുമ്പോൾ, മലയാളസാഹിത്യത്തിലെ മഹാരഥൻമാരായിരുന്ന എൻ. വി. കൃഷ്ണ വാരിയർ, പ്രൊഫ്‌. ജോസഫ്‌ മുണ്ടശ്ശേരി, കുട്ടികൃഷ്ണ മാരാര് മുതലായവരെ ഓര്മ്മവരുന്നു.  അഗാധമായ പാണ്ഡിത്യവും കാര്യകാരണസഹിതം വിവരിക്കാനുമുള്ള കഴിവുണ്ടായിരുന്നവർ.
എഴുത്ത്, പുസ്തകത്തിലും, മാസികകളിലും ഒതുങ്ങാതെ, ഇന്നത്തെ കാലത്ത് ബ്ലോഗ്സ് ആയി നെറ്റിൽ വരാൻ തുടങ്ങിയപ്പോൾ എല്ലാവര്ക്കും സൌകര്യമായി.  എന്നെ സംബന്ധിച്ചിടത്തോളം, നാല് പതിറ്റാണ്ടുകൾക്ക്  മേലെയായി അന്യനാട്ടിൽ ആണെങ്കിലും ഭാഷാപ്രേമം, ബ്ലോഗ്സ് എഴുതാൻ സഹായകമായി.  എന്നെപ്പോലെ എത്രപേർ!  ഇവരെല്ലാം, പേരുകേട്ട എഴുത്തുകാരുടെ, കവികളുടെ സ്ഥാനം പിടിക്കാൻ യോഗ്യരല്ല എങ്കിലും, മനസ്സില് തോന്നുന്നത് ഈ ജീവിത സമരത്തിനിടയിൽ സമയം കിട്ടുമ്പോൾ കുത്തിക്കുറിക്കാനും, സുഹൃത്തുക്കളുമായി പങ്കുവെക്കാനും തുടങ്ങിയപ്പോൾ, മുകളിൽ പറഞ്ഞ നിരൂപകരുടെ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവർ, സ്വന്തമായി എന്തെങ്കിലും നല്ല നിലക്ക് എഴുതാൻ പ്രാപ്തി ഇല്ലാത്തവർ, ഫ്രീ ലാൻസ് രയ്ട്ടർ എന്ന് വെച്ച്, പേരു ശരിക്ക് വെളിപ്പെടുത്താതെ, ഫോട്ടോ ഇടാതെ ''നിരൂപണം'' നടത്തി ആകുന്നതും എല്ലാ ഗ്രൂപ്പുകളിലും പോസ്റ്റ്‌ ചെയ്തു ''സായൂജ്യ''മടയുന്നു!  

2015, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 88



Blog Post No: 340 -


കുഞ്ഞുകവിതകൾ - 88




പ്രണയം

പുരുഷശബ്ദതിലൊരു ഗാനശകലമതാ,
പിന്നെ സ്ത്രീശബ്ദത്തിലതിനു മറുപടി;
പിന്നെയും പിന്നെയുമതാവർത്തിക്കുന്നു!
പ്രണയമയമാമൊരു യുഗ്മഗാനമാണത്,
പ്രണയമാനസങ്ങൾ പുളകമണിയട്ടെ
പ്രണയമയമാവട്ടെയവരുടെ ജീവിതം.


മണ്ണിലെ നക്ഷത്രങ്ങൾ

നക്ഷത്രങ്ങൾ തിളങ്ങുന്നു എവിടെയും,
നക്ഷത്രങ്ങളായറിയപ്പെടാൻ
കലോപാസകർക്കുമാഗ്രഹം.
അവരോ, ആരാധകരാലങ്ങനെ-
യാക്കപ്പെടുകയും ചെയ്യുന്നു.
നക്ഷത്രചിന്ഹം ബിരുദത്തിൽ
ചൂടുവാൻ വിദ്യാർത്ഥികൾ യത്നിക്കുന്നു.
നക്ഷത്രചിന്ഹമൊന്നിനു പുറകെ-
യൊന്നൊന്നായ് കുപ്പായത്തിലാക്കാൻ
നിയമപാലകരും യത്നിക്കുന്നു.
അങ്ങനെ വിണ്ണിലും മണ്ണിലും
നന്നായ് തിളങ്ങുന്നു നക്ഷത്രങ്ങൾ!  


സംരക്ഷണം

സൂര്യൻ പോകുമ്പോൾ ചന്ദ്രൻ വരുന്നു,
ചന്ദ്രൻ പോകുമ്പോൾ സൂര്യൻ വരുന്നു;
അവർ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നു!
ഭൂമിയിലെ ജീവജാലങ്ങൾ ഭാഗ്യം ചെയ്തവർ.

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 87



Blog Post No: 339 -

കുഞ്ഞുകവിതകൾ - 87


 
 
ആശ്വാസം


സുഖ-ദു:ഖങ്ങൾ നിറഞ്ഞതല്ലോ ഈ ജീവിതം,

സുഖത്തിനായ് നാം കൊതിക്കാതിരിക്കണം;

സുഖം വന്നുചേർന്നാലോ, ദുഃഖം പിറകെ

     വരുമെന്നുമോർക്കണം.

 

ദു:ഖങ്ങൾ മാത്രമാവുമെപ്പോഴും ചിലർക്ക്,

ദു:ഖങ്ങളൊന്നൊന്നായ്‌ വന്നുചേർന്നാലും

ദു:ഖങ്ങളിതിനേക്കാളനുഭവിക്കുന്നവ-

     രുണ്ടെന്നുമോർക്കണം.

 

സ്വന്തമായിവിടെ വെറും സ്വപ്‌നങ്ങൾ മാത്രം,

സ്വയമാശ്വാസമിങ്ങനെ കണ്ടെത്തണം നാം,

സാന്ത്വനിപ്പിക്കാനുള്ള മനസ്സും നാം

     കെട്ടിപ്പടുക്കണം.

 

 

മഴയും കണ്ണുനീരും

 

കരിമുകിലപ്രത്യക്ഷമായി,

മഴപെയ്തു തോർന്നപ്പോൾ;

കരിമുഖം മാറിയില്ല,

മഴപോലെ കണ്ണീർ വീണിട്ടും.

പ്രകൃതി പൊതുവേ ശാന്തം,

മനുഷ്യപ്രകൃതമങ്ങനെയല്ലതാനും!  

 

 

2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ജീവിതത്തിലെ വെളിച്ചം


Blog post no: 338 -

ജീവിതത്തിലെ വെളിച്ചം 

വെളിച്ചവും ഇരുട്ടും പ്രകൃതിയിലുണ്ട്.
വെളിച്ചം ഇരുട്ടിനെ അകറ്റുന്നു.
സന്തോഷവും ദുഖവും ജീവിതത്തിലുണ്ട്.
അതും ഇതുപോലെത്തന്നെ.
നിലാവ് പരക്കുന്നതോടുകൂടി ഇരുട്ട് അപ്രത്യക്ഷമാകുന്നു.
ഇതിനു മനുഷ്യയത്നം ആവശ്യമില്ല.
ദുഃഖം മാറി സന്തോഷം വരാൻ
പ്രകൃതിക്ക്, ദൈവത്തിനു മാത്രമല്ല
മനുഷ്യൻ ശ്രമിച്ചാലും സാധിക്കും!
ജീവിതത്തിൽ ഒരുതരത്തിലല്ലെങ്കിൽ
വേറൊരുതരത്തിൽ  പലരും ദുഖിതരാണ്.
ഈ സത്യം ഉൾക്കൊള്ളാൻ നമുക്ക് സാധിക്കണം.
ജീവിതത്തിലെ ഇരുട്ടകറ്റി, വെളിച്ചം
പരത്താൻ മനുഷ്യശ്രമം അനിവാര്യം.
പുഞ്ചിരി, സന്തോഷം ദുഖത്തെ അകറ്റുന്നു.
വെളിച്ചവും ഇരുട്ടും പ്രക്രുതിയിലുണ്ട്.
സന്തോഷവും സന്താപവും മനുഷ്യനിലും.
ഈശ്വരേശ്ചയെന്നോ വിധിയെന്നോ പറയാമെങ്കിലും
സന്താപത്തെ അകറ്റി സന്തോഷം വരുത്താൻ
മനുഷ്യൻ ശ്രമിക്കുകതന്നെ വേണം.
വിധി എന്നുകരുതി വെറുതെ ഇരിക്കുന്നവർക്ക്
ജീവിതത്തിൽ ദു:ഖിക്കാനേ നേരമുണ്ടാകൂ.  

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

രചനയും അമലയും

Blog post no: 337 - 

  

രചന

(മിനി കഥ)

''അതാണ്‌ രചന.  അതിൽക്കൂടുതൽ എന്ത് രചന?''

സംസാരത്തിന്റെ അവസാനഭാഗം കേട്ടുവന്ന സുഹൃത്ത്‌ അല്പ്പം രസക്കേടോടെ ചോദിച്ചു -
''എന്താ രണ്ടുപേരും കൂടി എന്റെ അനിയത്തിയെപ്പറ്റി പറയുന്നത്കേക്കട്ടെ,''

രചനയെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞ ആൾ തല്ക്കാലം ഒരു ആശയക്കുഴപ്പത്തിലായി.  പിന്നെ, ചിരിച്ചുകൊണ്ട് പറഞ്ഞു:

'', തന്റെ അനിയത്തിയുടെ  പേര് രചന എന്നാണല്ലേ? എന്നാൽ,   ഞങ്ങൾ സംസാരിച്ചതേ ഒരെഴുത്തുകാരന്റെ രചനയെക്കുറിച്ച്‌ - എഴുത്തിനെക്കുറിച്ചാ.  ഹാ ഹാ  

ആ രചനയെക്കുറിച്ച്‌ അയാൾ പറഞ്ഞു.  ആഗതനും   ചിരിയിൽ പങ്കുകൊണ്ടു.

*** 

അമല

(ടി.വി. സീരിയൽ)

ടി.വി. ചാനലുകളിൽ നിറയെ സീരിയലുകൾ പ്രക്ഷേപണം ചെയ്തുകാണുന്നുണ്ട്.  ഒരു സീരിയലും ഞാൻ പതിവായി കാണാറില്ല.  തുറന്നു നോക്കുമ്പോൾ കാണുന്നത് കുറച്ചുനേരം നോക്കും.  അത് അധികം താമസിയാതെതന്നെ ഓഫ് ചെയ്യാനുള്ള മനസ്സാണ് സീരിയലുകൾ തരുന്നത്! 

മുകളിൽ പറഞ്ഞതിൽനിന്നു വ്യത്യസ്തമായ ഒരു സീരിയലായി തോന്നി അമല എന്ന മഴവിൽ മനോരമയിൽ കണ്ട സീരിയൽ.  ജോയ്സിയുടെ കഥയാണെന്ന് പിന്നെ മനസ്സിലായി.  ഇതുപോലുള്ളവ അല്ലെങ്കിൽ ആരും പതിവായി കാണാൻ തയ്യാറാവുകയില്ല എന്നത് സീരിയലുകളുടെ അണിയറ പ്രവർത്തകർ ഓർക്കേണ്ട കാലം എന്നോ കഴിഞ്ഞു.  കല വികലമാവരുത്, ഭാഷ-സംസ്കാര ധ്വംസനം അരുത്....