2014, ഫെബ്രുവരി 23, ഞായറാഴ്‌ച

ഒരു തുടർക്കഥ


Blog-post No: 173 -

ഒരു തുടർക്കഥ

(കവിത)


ശ്രദ്ധിക്കുന്നു ഞാനെന്നുമെൻ

ചെരുപ്പുകുത്തിയാം സുഹൃത്തിനെ;

മരത്തണലിലാ ചെരുപ്പുകുത്തി

കർമ്മനിരതനായിരിക്കുന്നു;

അവിടേക്കായ് നടന്നു വന്നൊരാൾ

ചെരുപ്പുകളതാ അഴിക്കുന്നു,

ദേവാലയത്തിൻ മുമ്പിലെന്നപോൽ;

ചെരുപ്പുകുത്തിയാ ചെരുപ്പുകൾ

സസൂക്ഷ്മം വീക്ഷിക്കുന്നു;

നിമിഷങ്ങൾ കൊഴിഞ്ഞുവീണപ്പോൾ

ചെരുപ്പു രണ്ടും പുതുപുത്തനായ്;

ചെരുപ്പുകളിട്ടയാൾ കീശയിൽ

കയ്യിട്ടു നീട്ടുന്നു നോട്ടൊരെണ്ണം;

ചെരുപ്പുകുത്തിയത് വാങ്ങി,

കൈകൂപ്പി, വീണ്ടും ജോലിയിലായൊ-

രു തുടർക്കഥയിലെന്നപോൽ!


21 അഭിപ്രായങ്ങൾ:

  1. ചെരുപ്പുക്കുത്തിയും ദേവാലയവും..നല്ല ഉപമ..

    മറുപടിഇല്ലാതാക്കൂ
  2. ചെരുപ്പുകുത്തിയുടെ ജോലിയോടുള്ള അര്‍പ്പണബോധവും,ആദരവും...
    നന്നായിരിക്കുന്നു ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ചെരുപ്പ്കുത്തിയും ദേവാലയവും.. നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. കുട നന്നാക്കാനുണ്ടോ എന്ന പേരിലൊരു കഥ വായിച്ചിട്ടുണ്ട്. അതിലെ മുഖ്യകഥാപാത്രത്തെപ്പോലെ ഈ ചെരിപ്പുകുത്തിയും തൻറെ തൊഴിലിൽ സംതൃപ്തിയടയുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  5. ചിലർ ചിക്കൻ മഞ്ചൂരിയനും,എല്ലൂരിയതുമൊക്കെ വലിയ ആഘോഷത്തിലുണ്ടാക്കി വിളമ്പിയത് നമ്മളെല്ലാവരും ഭക്ഷിക്കാറുണ്ട്. വയറു നിറയും. ഒരു രുചിയും കാണില്ല. മറ്റു ചിലപ്പൊ, ചിലർ നമുക്ക് തരുന്നത്,ചോറിനൊപ്പം ഒരല്‌പം ചട്ട്ണിയോ, അച്ചാറോ മാത്രമായിരിക്കും. പക്ഷേ, വയറു നിറയും. അതിനുപരി മനസ്സും.!! രണ്ടാമത്തെക്കൂട്ടരുടെ കർമ്മത്തിൽ ആത്മാർത്ഥമായൊരു മനസ്സിന്റെ സാന്നിദ്ധ്യം കൂടിച്ചേർന്നിരുന്നതായി വിശ്വസിക്കാനാണെനിക്കിഷ്ടം. ശത്രുവിന്റെ കരണത്ത് കൊടുക്കുന്ന ഒരടി പോലും നല്ല മനസ്സോടെയാണെങ്കിൽ ഫലവും നല്ലതു തന്നെയാവുമെന്നു തോന്നുന്നു. ഏതു ജോലിയിലും നല്ല മനസ്സും ഒപ്പം ചേരുമ്പോൾ അത് ഫലത്തിൽ ഈശ്വരപൂജ തന്നെയാവാതെ തരമില്ല.



    ഏതു കർമ്മവും ആത്മാർത്ഥമായ മനസ്സോടു കൂടി ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വളരെ നല്ലൊരു കവിത.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  6. ചെരുപ്പുകുത്തിയും ദേവാലയവും... കഥാസന്ദർഭം കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  7. അര്‍പ്പണബോധവും,ആദരവും ഉള്ളിടത്ത് ആരാധന- ദേവാലയമുണ്ടാകും

    മറുപടിഇല്ലാതാക്കൂ
  8. ചെരുപ്പുകുത്തീ നീ മരിച്ച സത്യമെൻ
    മനസ്സിലെക്കിഴഞ്ഞിരങ്ങുമ്പോൾ
    എനിക്കുമുന്നിലെ പ്രകാശ വൃക്ഷങ്ങൾ
    കറുത്ത കാറ്റടിച്ചുലഞ്ഞു വീഴുന്നു
    ശരത് ചന്ദ്രലാൽ എന്നോ മറ്റോ പേരുള്ള ഒരു കവി വര്ഷങ്ങള്ക്ക് മുമ്പ് ഏതോ അനുകലികത്തിൽ ൽ എഴുതിയ വരികൾ ഓര്ത്ത് പോയി.....

    മറുപടിഇല്ലാതാക്കൂ
  9. അധികം ശ്രദ്ധിക്കാത്ത ഒരു കാഴ്ച അറിവുള്ള ഒരാൾ ചൂണ്ടി കാട്ടി തന്നപ്പോൾ അതിൽ ഉള്ള ഭംഗി നന്ദി ഡോക്ടർ

    മറുപടിഇല്ലാതാക്കൂ

.