2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

നരജീവിതം


Blog-post No: 170 -


നരജീവിതം

(കവിത)


അഭിനന്ദനവും, അപകീർത്തിയും

ഇശ്ചയും, ഇശ്ചാഭംഗവും

ഉണർവും,  ഉണർവില്ലായ്മയും

എതിരില്ലായ്മയും, എതിർപ്പും

ഐക്യവും, ഐക്യമില്ലായ്മയും

ഒരുമയും, ഒരുമയില്ലായ്മയും

ഔചിത്യവും, ഔചിത്യമില്ലായ്മയും

കഴിവും, കഴിവുകേടും

ചന്തവും, ചന്തമില്ലായ്മയും

തന്റേടവും, തന്റേടമില്ലായ്മയും

പഠിപ്പും, പഠിപ്പില്ലായ്മയും

ലാഭവും, നഷ്ടവും

വളർച്ചയും, വളർച്ചയില്ലായ്മയും

സുഖവും, ദു:ഖവും

ഹരണവും, ഗുണനവും

നിറഞ്ഞതത്രേ നരജീവിതം.  



കുറിപ്പ്:  സുഹൃത്തേ, അഭിപ്രായം എഴുതുന്നതോടൊപ്പം താങ്കളുടെ ബ്ലോഗ്‌ അപ്ഡേറ്റ് തരിക.  പല കാരണങ്ങൾകൊണ്ടും വായിക്കാൻ വിട്ടുപോയി എങ്കിൽ ശ്രദ്ധിക്കാനാണ്.

15 അഭിപ്രായങ്ങൾ:

  1. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നുണ്ടെന്നു മാത്രം.
    നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഇതെല്ലാം നിറഞ്ഞതത്രെ നര ജീവിതം..

    മറുപടിഇല്ലാതാക്കൂ
  3. സുഖദുഃഖസമ്മിശ്രവും ഗുണദോഷങ്ങള്‍ അടങ്ങിയതുമായ മനുഷ്യജീവിതം.

    മറുപടിഇല്ലാതാക്കൂ
  4. ഒരിക്കൽ നിറഞ്ഞും,ഒരിക്കൽ മെലിഞ്ഞും
    ഒഴുകും പുഴ പോലെ,
    ഇടയ്ക്കു തളിർക്കും, ഇടയ്ക്കു വിളറും
    ഇവിടെ ജീവിതങ്ങൾ...


    വളരെ നല്ല കവിത

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  5. ..............
    ................
    ലാഭവും, നഷ്ടവും

    വളർച്ചയും, വളർച്ചയില്ലായ്മയും

    സുഖവും, ദു:ഖവും

    ഹരണവും, ഗുണനവും

    നിറഞ്ഞതത്രേ നരജീവിതം.‘


    ഇതെല്ലാം ഉണ്ടായിട്ടും ജീവിക്കാൻ അറിയാത്തവനാണ് നരൻ...!

    മറുപടിഇല്ലാതാക്കൂ
  6. ഈ ജീവിതത്തിനു ഒരു സുഖവുമില്ല

    മറുപടിഇല്ലാതാക്കൂ

.