2014, ജനുവരി 5, ഞായറാഴ്‌ച

വിശുദ്ധജലം

Blog No: 145 - 

വിശുദ്ധജലം

(അനുഭവം)



ഇവിടെഗൾഫിൽവെച്ചുണ്ടായ ഒരു കൊച്ചനുഭവമാണിത്. 

മണ്‍പാത്രത്തിന്റെ നിറമുള്ള ഒരു ചെറിയ പ്ലാസ്റ്റിക്‌ കുടം കണ്ട്എന്റെ സഹധര്മ്മിണിയുടെ മുഖം വിടർന്നു. കണ്ണുകൾ പ്രകാശിച്ചു. അതെന്താണെന്നവൾ  ചോദിച്ചു. ഞാന്‍ പറഞ്ഞുഅത് ''വിശുദ്ധ ജലം'' ആണ്. ഇത്രയുംകൂടി പറഞ്ഞു: ഓഫീസിലെ ഒരു ലെബനോണ്‍കാരി ഉംറക്ക്‌ പോയി വന്നശേഷം തന്നതാണ്. അതെനിക്ക് തരാന്‍ തോന്നിയതില്‍ വളരെ സന്തോഷവുംനന്ദിയുമുണ്ടെന്നു (ഒരന്യ മതസ്ഥനാണ് എന്നറിഞ്ഞിട്ടു പോലും) ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ക്കു കൂടുതല്‍ സന്തോഷം ആയി.

ഭാര്യയുടെ പ്രതികരണം എന്തായിരിക്കുംഅവളുടെ മുഖം പ്രസന്നമാകുന്നത് കണ്ടു. "ഇത് ഇവിടെ അല്ല വെക്കേണ്ടത്,  ഗംഗാജലം പോലെ അല്ലേ ഇത്" എന്നു പറഞ്ഞു ഹിന്ദു ദൈവസങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച ചിത്രങ്ങള്‍ വെച്ച സ്റ്റാന്റില്‍ സ്ഥാപിച്ചു!

ദൈവത്തില്‍ വിശ്വസിക്കുന്നഎന്നാല്‍ മതപരമായ മതില്ക്കെട്ടിനപ്പുറത്തുനിന്ന് ചിന്തിക്കുന്നഎല്ലാ വിശ്വാസങ്ങളും നിഷ്കളങ്കമായി ദൈവത്തിൽ എത്തണം എന്ന് വിശ്വസിക്കുന്ന  എനിക്ക്ഭാര്യയുടെ ആ പ്രവൃത്തി എങ്ങിനെ ഇഷ്ടപ്പെടാതിരിക്കും?

എന്നാൽ....   അവൾ തിരിച്ചുപോയപ്പോൾ അത് അവിടെ കണ്ടില്ല.  ഞാൻ ഫോണ്‍ ചെയ്തു ചോദിച്ചപ്പോൾ ഒരു ചിരിയുടെ അകമ്പടിയോടെ മൊഴിഞ്ഞു:   പറയാൻ വിട്ടുപോയി.  ഞാൻ സാധനങ്ങളുടെ കൂട്ടത്തിൽ ഭദ്രമായി പാക്ക് ചെയ്തു കൊണ്ടുവന്നിരുന്നു.  ഇവിടെനമ്മുടെ പൂജാമുറിയിൽ വെച്ചിട്ടുണ്ട്.  

20 അഭിപ്രായങ്ങൾ:

  1. തീര്‍ച്ചയായും അനുകരിക്കേണ്ട മാതൃകയാണ് അവരുടേത്..അവരോട് എന്‍റെ സ്നേഹാദരങ്ങള്‍ അറിയിക്കുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  2. ഡോക്ടർക്ക് യോജിച്ച സഹധർമ്മിണി. അല്ലെങ്കി ലുംനല്ലതിനോട് നല്ലതല്ലേ ചേരൂ. എൻറെ മനസ്സ് നിറഞ്ഞു. അവരോട് എൻറെ സ്നേഹാൻവേഷണങ്ങൾ പറയുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  3. ഗംഗാ ജലം,സംസം ജലം തുടങ്ങിയ വിശുദ്ധിയുടെ പ്രതീകങ്ങൾക്കുപരിയായി മനുഷ്യമനസ്സുകൾക്കുണ്ടായിരിക്കേണ്ടുന്ന വിശുദ്ധിയുടെ നല്ലൊരുദാഹരണമാണീ കുറിപ്പിലൂടെ അനാവൃതമായത്.നന്മകൾ നേരുന്നു.

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ ഡോക്ടര്‍,
    മറ്റു മതങ്ങളിലെ നല്ല അംശങ്ങളെ ഉള്‍ക്കൊള്ളാനും ആദരിക്കുവാനുള്ള ഒരു മനസ്സുണ്ടാകുന്നത് തീര്‍ച്ചയായും അനുകരണീയമായ ഒന്ന് തന്നെയല്ലേ??
    ആശംസകള്‍ നേര്‍ന്നുകൊണ്ട്......

    മറുപടിഇല്ലാതാക്കൂ
  5. നന്മകള്‍ അവസാനിക്കുന്നില്ല ,മനസ്സും ,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. നന്മ മനസ്സിലാണ് വെള്ളത്തിന്‌ മതമില്ല അതിലുള്ളത് ദൈവമാണ് നന്മയും രണ്ടുപേർക്കും ആശംസകൾ വെള്ളത്തിലൂടെ മത സൌഹാർദവും

    മറുപടിഇല്ലാതാക്കൂ
  7. "ഇത് ഇവിടെ അല്ല വെക്കേണ്ടത്, ഗംഗാജലം പോലെ അല്ലേ ഇത്"

    ഒരുപാട് ഇഷ്ടായി ഏട്ടാ

    മറുപടിഇല്ലാതാക്കൂ
  8. ഒരുജാതി ഒരുമതം
    ഒരുദൈവം മനുഷ്യന്‌.
    നന്മനിറഞ്ഞ കുടുംബം.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.