2013, ജനുവരി 24, വ്യാഴാഴ്‌ച

ആരാണ് നീ? (കവിത)


ആ രാ ണ്   നീ

(കവിത)

 



നിനക്ക് ഭവ്യത കൂടുതലാണെന്ന് തോന്നുന്നു;

എന്റെ വീക്ഷണത്തില്‍ നീ അതീവസുന്ദരിയാണ്,

സുശീലയാണ്, സ്നേഹസമ്പന്നയുമാണ്‌.

അങ്ങോട്ടും ഇങ്ങോട്ടും മനസ്സ് തുറന്നു

സംസാരിക്കുന്നത് നീ ഇഷ്ടപ്പെടുന്നു!

നീ പരിഭവക്കുടുക്കയാണ് - അത് സാരമില്ല;

കാരണം, സ്നേഹമുള്ളിടത്തേ അതുണ്ടാവൂ.  

എന്നാല്‍, നീ വരച്ച ലക്ഷ്മണരേഖക്കപ്പുറം

കടക്കുന്നതിനെ നീ നഖശിഖാന്തമെതിര്ക്കുന്നു!

തെറ്റുകള്‍ വന്നുചേരുമ്പോള്‍, നീ മാപ്പും കൊടുക്കുന്നു!

നിന്റെ വിവരമറിഞ്ഞില്ലെങ്കില് ഞാന്‍ അസ്വസ്ഥനാകുന്നു‍.

ഞാന്‍ ദുഖിതനാകുമ്പോള്‍ നീ ആശ്വസിപ്പിക്കുകയും.

വാസ്തവത്തില്‍ ആരാണ് നീ?

മനുഷ്യരൂപം പൂണ്ട ദേവത???




 ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്.

18 അഭിപ്രായങ്ങൾ:

  1. ശരിയായ ഉത്തരം - അവള്‍ സമ്മതിക്കാത്ത ഉത്തരം (കാരണം, ഭവ്യതയാണല്ലോ അവളുടെ മുഖമുദ്ര)! നന്ദി, സര്‍.

    മറുപടിഇല്ലാതാക്കൂ
  2. ആരു നീ എൻ വഴിയോരത്ത് നില്ക്കുന്ന
    പേരറിയാത്തൊരു പൂവു പോലെ ?
    ഞാനും വരട്ടെയോ കൂടെയെന്നോതുവാൻ
    നാണം വിലക്കുന്ന മോഹം പോലെ.......

    നല്ല കവിത

    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  3. നന്ദി, ടീച്ചര്‍ - ഗദ്യകവിതക്ക് അഭിപ്രായമായി കവിതയില്‍ത്തന്നെ എഴുതിയതിന്.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട ഡോക്ടര്‍,

    എന്റെ കമന്റിലെ വരികള്‍ അനുഗ്രഹീത കവി ഒ .എന്‍ .വി കുറുപ്പ് സാറിന്റെതാണ്...

    ഇത് മാത്രമല്ല .. എന്റെ കമന്റുകളില്‍ മിക്കതും ഇത് പോലെ സര്‍ഗ്ഗധനരായ കവികളുടെതാണ്.

    ‍ സന്ദര്‍ഭത്തിനനുഗുണമെന്നതു കൊണ്ട് അവ എഴുതുന്നുവന്നു മാത്രം...

    അങ്ങേയ്ക്ക് തെറ്റിദ്ധാരണ ഉണ്ടാകിയതിന് നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു...

    പിന്നെ ടീച്ചര്‍.?????



    ശുഭാശംസകള്‍..... ‍

    മറുപടിഇല്ലാതാക്കൂ
  5. നല്ല വരികള്‍
    ഡോക്ടര്‍... എഴുത്തുകാരന്‍ മാത്രമല്ല ഒരു നല്ല നടന്‍ കൂടി ആണെന്ന് എനിക്കറിയാം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. @Sougandhikam: അഭിപ്രായം വ്യക്തമാക്കിയതിനു നന്ദി. കമന്റ്സ് കോളത്തില്‍, ഉദ്ധരിച്ചു എഴുതുന്നത് ഇറ്റാലിക്സില്‍ എഴുതാന്‍ നിര്‍വാഹം ഇല്ലല്ലോ.

    ടീച്ചര്‍ ആണെന്ന് എവിടെയോ കണ്ടതായി തോന്നി. അല്ലെങ്കില്‍ ക്ഷമിക്കണം.

    മറുപടിഇല്ലാതാക്കൂ
  7. @Nalina: കവിത വായിച്ചു അഭിപ്രായം എഴുതിയതില്‍ സന്തോഷം, നന്ദി. ഞാന്‍ നടന്‍ അല്ല - ഒരു കൊച്ചു നര്‍ത്തകന്‍ ആണ് (പാലക്കാട്ട് ജില്ലയിലെ അനുഷ്ടാനകലയായ കണ്യാര്‍കളിയില്‍. ഒരു പക്ഷെ, അതായിരിക്കാം ചേച്ചി ഉദ്ദേശിച്ചത്. ആ ബ്ലോഗ്‌ വായിച്ചശേഷം).

    മറുപടിഇല്ലാതാക്കൂ
  8. ഇതവള്‍ തന്നെ
    എനിയ്ക്ക് മനസ്സിലായി

    മറുപടിഇല്ലാതാക്കൂ
  9. :) അജിത്‌ ഭായ്, കമെന്റിയതില്‌ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  10. സ്നേഹിയ്ക്കുന്നവര്‍ നമുക്കെപ്പോഴും അങ്ങനെ തന്നെ, അല്ലേ?

    നന്നായി മാഷേ.

    മറുപടിഇല്ലാതാക്കൂ
  11. ആ ദേവതക്ക് സമര്‍പ്പിക്കാന്‍ പറ്റിയ മനോഹരമായ വരികള്‍ ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. നല്ല കവിത.. സര്‍, ശരിക്കും ആരാണീ ദേവത???

    മറുപടിഇല്ലാതാക്കൂ
  13. നന്ദി, അശ്വതി.
    നല്ല ചോദ്യം. ഒരിക്കല്‍ ഒരു ആരാധകന്‍, പ്രശസ്തനായ ഒരു കവിയോടു ഇതുപോലെ ഒരു ചോദ്യം ചോദിച്ചുവത്രേ. കവി പറഞ്ഞു - ഇത് എഴുതുമ്പോള്‍, രണ്ടുപേര്‍ക്ക് മാത്രമേ അത് അറിയുമായിരുന്നുള്ളൂ - എനിക്കും, പിന്നെ ''മുകളിലുള്ള'' ആള്‍ക്കും! ഇപ്പോള്‍ എനിക്കറിയില്ല; മുകളിലുള്ള ആള്‍ക്ക് അറിയുമായിരിക്കും!

    മറുപടിഇല്ലാതാക്കൂ

.