2013, ജനുവരി 30, ബുധനാഴ്‌ച

കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും അഥവാ കുട്ട്യേമ്മു, ദി ഗ്രേറ്റ്.



കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും അഥവാ കുട്ട്യേമ്മു, ദി ഗ്രേറ്റ്.

(ഒരു കൊച്ചു അനുഭവകഥ)



പ്രധാന ചേതന കഥാപാത്രം:


കുട്ട്യേമ്മു


അചേതന കഥാപാത്രങ്ങള്‍:

(ഇന്നത്തെ തലമുറയില്‍പെട്ടവര്‍ ഇവ കാണുക എന്നതുപോയിട്ടു കേള്‍ക്കുകപോലും നന്നേ അപൂര്‍വ്വം!)



കുണ്ട്ളി (വലിയ, വായ്‌ വട്ടമുള്ള, നല്ല കനമുള്ള, വെള്ളം നിറച്ചു സൂക്ഷിക്കുന്ന മണ്‍പാത്രം)


കുണ്ടുകയില്‍ ((കുണ്ടുള്ള ചിരട്ടയും മുളംകോലും കൊണ്ടുള്ള വലിയ സ്പൂണ്‍))


മട്ക്ക (വായ്‌ വട്ടമുള്ള മണ്‍കുടം)


***



ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ (മുംബെയില്‍))), മട്ക്കയും പ്രത്യേകരൂപത്തിലുള്ള ഒരു കയിലും കണ്ടു. അപ്പോള്‍, സ്കൂളില്‍ പഠിക്കുന്ന കാലത്തെ കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും ഓര്‍മ്മവന്നു. മട്ക്കവെള്ളംതന്നെയാണ് ഫ്രിഡ്ജില്‍ വെച്ച വെള്ളത്തേക്കാള്‍ അഭികാമ്യം. അതിനെ വെല്ലുന്നതായിരുന്ന കുട്ട്യേമ്മുവിന്റെ കുണ്ട്ളിയുടെ കാര്യം എഴുതാതെ വയ്യ.


സഹപാഠികള്‍, ഇടവേളകളിലും, ഇടക്കെല്ലായിപ്പോഴും നേരെ അടുത്തുള്ള കുട്ട്യേമ്മു അമ്മൂമ്മയുടെ വീട്ടുമുറ്റത്തെ തെങ്ങിന്തതടത്തില്‍ വെച്ച കുണ്ട്ളിയിലെ വെള്ളം കുണ്ടുകയില്‍ ഉപയോഗിച്ച് കുടിക്കും. ഒരാള്‍ വെള്ളം അങ്ങിനെ പകര്‍ന്നു കൊടുക്കുമ്പോള്‍, ആവശ്യമുള്ളയാള്‍ രണ്ടു കയ്കളും ചേര്‍ത്ത് കുമ്പിള്‍പോലെ ആക്കി അതില്‍ നിന്നും വെള്ളം മതിവരുവോളം അകത്താക്കും. ഇത് ഒരു സ്ഥിരം പതിവായിരുന്നു - വീട് അടുത്താണെങ്കിലും, ഞാനും ആ 'പരിപാടി'യില്‍ പങ്കുചേര്‍ന്നിരുന്നു. അതൊരു രസം.

''ദാഹിക്കുന്നു ഭഗിനീ കൃപാരസ 
മോഹനം കുളിര്തണ്ണീരിതാശു നീ'' 


എന്ന കവിയുടെ ഈ വരികൾ ഓർത്തുപോകും. എന്നാൽ, ചാമര്നായകന്റെ കിടാത്തിയുടെ പേടിയോ, ആശങ്കയോ ഇവിടെ ദാഹജലം പകര്ന്നുകൊടുക്കുന്നവരിലോ   പാനം ചെയ്യുന്നവരിലോ തീരെ ഇല്ല. ഒരേ ജാതി - വിദ്യാർത്ഥികൾ - വിദ്യാർത്ഥി സുഹൃത്തുക്കൾ.  


തൂങ്ങിക്കിടക്കുന്ന കാതുകളും മാറും കാണിച്ചു, ചിരിച്ചുകൊണ്ട്, വയസ്സായ കുട്ട്യേമ്മു അമ്മൂമ്മ, കുട്ടികള്‍ ഇങ്ങിനെ വെള്ളം കുടിക്കുന്നത് കണ്ടു ആനന്ദനിര്‍വൃതികൊള്ളും.  വെള്ളം കഴിയാറാകുമ്പോള്‍, കുട്ട്യേമ്മു ചിരിച്ചുകൊണ്ട് വിളിച്ചു പറയുന്നത് കേള്‍ക്കാം:


"നാറാണോ, കുണ്ട്ളീലെ വെള്ളം കഴിയാറായെടാ." എന്ന്വെച്ചാല്‍ പേരമകന്‍ നാരായണനോ അവന്റെ അമ്മയോ, അടുത്തുള്ള കിണറില്‍നിന്നും വെള്ളം കോരി കുണ്ട്ളി നിറയ്ക്കണം എന്നര്‍ത്ഥം. കുട്ട്യേമ്മു അമ്മൂമ്മയുടെ ആ സേവനം വളരെ വിലപ്പെട്ടതായിരുന്നു. ഒന്നോ രണ്ടോ പേര്‍ക്ക് വെള്ളം ചോദിച്ചാല്‍ കൊടുക്കല്‍ ആയിരുന്നില്ല അത്.


ഇന്നത്തെ ഈ തിരക്കുപിടിച്ച ജീവിതത്തില്‍, ഉയരങ്ങളിലെത്തി എല്ലാം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥനായ മനുഷ്യന്‍, അക്ഷരാഭ്യാസമില്ലാത്ത, സ്നേഹം മാത്രം കൈമുതല്‍ ആക്കിയിരുന്ന കുട്ട്യേമ്മുഅമ്മൂമ്മയെപ്പോലുള്ളവരുടെ നിസ്വാര്‍ത്ഥമായ ആ സേവനങ്ങള്‍ക്ക് വിലകൊടുക്കാറുണ്ടോ? വര്‍ഷങ്ങളായി, സ്വന്തം തെങ്ങിന്‍ചുവട്ടില്‍ വെച്ച കുണ്ട്ളിയില്‍, തെങ്ങിന്പട്ടകൊണ്ട്
നെയ്ത പായകൊണ്ട് അടച്ചു വെച്ച വെള്ളം വഴി കുട്ടികളുടെ ദാഹശമനം വരുത്തുന്ന ആ മഹത്കാര്യം ഞാന്‍ ഇന്നെന്നപോലെ ആദരപൂര്‍വ്വം, നന്ദിപൂര്‍വ്വം സ്മരിക്കുന്നു. തീര്‍ച്ചയായും, എന്നെപോലെ കുറെ പേരെങ്കിലും ഇതൊക്കെ ഓര്‍ക്കുന്നുണ്ടാകുമെന്നു തീര്‍ച്ച.



ഇനി പറയൂ സുഹൃത്തുക്കളെ, കുട്ട്യേമ്മു അമ്മൂമ്മയെ ഒന്ന് കാണാന്‍ സാധിച്ചിരുന്നെങ്കില്‍, അവര്‍ നല്കിയിരുന്ന ദാഹജലം പാനംചെയ്യാന്‍ അവസരം ഉണ്ടായിരുന്നു എങ്കില്‍........ എന്ന് തോന്നുന്നില്ലേ

2013, ജനുവരി 28, തിങ്കളാഴ്‌ച

ഹൃദയത്തിലോ?



ഹൃദയത്തിലോ?

(മിനിക്കഥ)


അവന്‍ എഴുതി: എന്റെ ഓമനേഎനിക്ക് നിന്നോടുള്ള അതിരുകടന്ന സ്നേഹം നിനക്ക് നീരസം ഉണ്ടാക്കാന്‍ തുടങ്ങി എന്ന് ഞാന്‍ മനസ്സിലാക്കുന്നു.  നീ എന്നെ  മനസ്സിലാക്കുന്നില്ലെങ്കില്‍ ഞാന്‍ ആകെ തകര്‍ന്നുപോകും പെണ്ണെഞാന്‍ തന്നെ ഇല്ലാതാകും. എന്റെ ശവശരീരം കീറിമുറിക്കാന്‍ ഇടവന്നാല്‍, എന്റെ ഹൃദയത്തില്‍ നിന്റെ ചിത്രം കണ്ടു പോസ്റ്മോര്‍ട്ടം ചെയ്യുന്ന സര്ജെന്‍  തലകറങ്ങി വീഴും എന്നത് ഉറപ്പ്. അങ്ങനെയുള്ള എന്നെ നീ എന്താണ് മനസ്സിലാകാത്തത്?


അവളുടെ മറുപടി: അയ്യോ ചേട്ടാഞാന്‍ അയച്ചുതന്ന എന്റെ ചിത്രം ഹൃദയത്തില്‍ എടുത്തുവെച്ചെന്നോവേറെ എവിടെയും വെക്കാന്‍ സ്ഥലം കിട്ടിയില്ലേ വേറെ എവിടെയെങ്കിലും എടുത്തുവെച്ചാല്‍, അത് കണ്ട സുഹൃത്തുക്കള്‍ എന്നെ കോണ്ടാക്റ്റ് ചെയ്യുമല്ലോ.  പിന്നെ ഞങ്ങള്‍ തമ്മിലായി.   ചേട്ടന്റെ ഒരു കാര്യമേ. ഒന്നും അറിയില്ലപൊട്ടന്‍!...

2013, ജനുവരി 26, ശനിയാഴ്‌ച

പാര്‍വ്വതി



പാര്‍വ്വതി 
(ഓര്‍മ്മക്കുറിപ്പുകള്‍
  

ജീവിതത്തില്‍ നമുക്ക് ഒരേ പേരില്‍ ഉള്ള പലരെയും
 അറിയാമല്ലോപാര്‍വ്വതി എന്ന പേരില്‍ കുറെ മഹിളാമണികളെ എനിക്ക് നേരിട്ട് അറിയാം - അതില്‍ ബന്ധുക്കളുംകൂടെ പഠിച്ചവരും ഒക്കെ പെടുന്നു. പിന്നെസിനിമാനടികള്‍സൌന്ദര്യറാണി മുതലായവരുംഎല്ലാറ്റിനും ഉപരി സാക്ഷാല്‍ പാര്‍വ്വതീ ദേവിയും എല്ലാം ഈ ലിസ്റ്റില്‍ ഉണ്ടേ.

വര്‍ഷങ്ങള്‍ക്കു മുമ്പ്ബോംബെ വി.ടി. (ഇന്നത്തെ മുംബൈ സി. എസ്‌. ടി.)യില്‍ ജോലി ചെയ്തിരുന്ന കാലം. ഒരു ദിവസംഞാന്‍ ഓഫീസ് വിട്ടു കല്യാണിലേക്കുള്ള സെമി-ഫാസ്റ്റ് ലോക്കല്‍ ട്രെയിന്‍ പിടിക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. എന്തുകൊണ്ടോഅന്ന് പതിവുപോലെയുള്ള തിരക്ക് കണ്ടില്ല. യാദൃശ്ചികമായിഇരുനിറക്കാരിയായമെലിഞ്ഞു സുന്ദരിയായമൂക്കത്തി ധരിച്ച ഒരു തരുണീമണി കണ്ണില്‍ പെട്ടു. പെട്ടെന്ന് എനിക്കാളെ മനസ്സിലായി. ഞാന്‍ അല്‍പ്പം മടിച്ചെങ്കിലും അടുത്തുചെന്നു ചോദിച്ചു:

"എ. ആര്‍. പാര്‍വ്വതി?"

"അതെ."   നയനങ്ങളില്‍ തിളക്കം.

"എന്നെ മനസ്സിലായോ?"

ഒരല്‍പ്പനേരം സൂക്ഷിച്ചു നോക്കിയശേഷംപാര്‍വ്വതി എന്റെയും മുഴുവന്‍ പേരും പറഞ്ഞു.

ഗ്രാമത്തിലെ രാമയ്യരുടെ മകള് ‍പാര്‍വ്വതി - നന്നായി പഠിക്കുന്ന കുട്ടി. ഹൈ സ്കൂളില്‍ ഒന്നിച്ചു പഠിച്ച ഞങ്ങള്‍ ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ്. പഠിപ്പില്‍ ഒരു കൊച്ചു മത്സരം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. സോഷ്യല്‍ സ്റ്റഡീസിലുംഹിന്ദിയിലുംമലയാളത്തിലും ഞാന്‍തന്നെ ആയിരിക്കും ക്ലാസ്സില്‍ ഒന്നാമന്‍... പാര്‍വതിഫസ്റ്റ് ലാംഗ്വേജ് ആയി  എടുത്തത്  സംസ്കൃതം ആയിരുന്നു. ഞാന്‍ മലയാളവും. അഞ്ചാം ക്ലാസ്സ്  മുതല്‍ സംസ്കൃതം പഠിക്കാന്‍ സൗകര്യം ഇല്ലാഞ്ഞതിനാല്‍ ഞാന്‍ ഒരല്‍പ്പം വിഷമത്തോടെ മലയാളം തന്നെ തുടര്‍ന്നു. (ആ വിഷമംഅച്ഛനില്‍നിന്നും കേട്ട് പഠിച്ച സംസ്കൃത ശ്ലോകങ്ങള്‍ വഴിയും മറ്റും കുറെയൊക്കെ മാറ്റിയെടുത്തു.) ക്ലാസ്സില്‍ ടീച്ചേര്‍സ് ഏതെങ്കിലും ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍ഞാന്‍ പതുക്കെ പാര്‍വതിയെ നോക്കുമായിരുന്നു.  പാര്‍വതി ഉത്തരം പറയുന്നുണ്ടോ എന്ന് അറിയാന്‍... അപ്പോള്‍അതുപോലെതന്നെ ഇങ്ങോട്ടും!

അല്‍പ്പം ദൂരെ നിന്നിരുന്ന ഒരു സ്ത്രീ ഞങ്ങള്‍ സംസാരിക്കുന്നത് കണ്ടു അടുത്തുകൂടി. പാര്‍വ്വതി അവരോടു പറഞ്ഞു:

 "എന്നോടെ പഴയ ക്ലാസ്സ്മേറ്റ് ആക്കും, SMHSല്‍ ".

പിന്നെഅവരെ ചൂണ്ടിക്കാണിച്ചുഎന്നോടായി:

 "മൈ റിലേറ്റീവ്"

പാലക്കാടന്‍ തമിഴ് - മലയാള രീതിയില്‍ നിന്ന് വ്യതിചലിച്ച്പാര്‍വതി പറഞ്ഞു: 

"ഒരു മോനുണ്ട്‌."..''

ഞാനും അതേപോലെ പറഞ്ഞു:

 "എനിക്കൊരു മോളുണ്ട്‌."''  (അന്ന്ഇപ്പോള്‍ രണ്ട്രണ്ടില്‍ ഒന്നിന് ഒന്ന്!)

ഞങ്ങള്‍ കുറേനേരം സംസാരിച്ചുഞങ്ങളുടെ കുടുംബങ്ങളെ കുറിച്ച് സംസാരിച്ചു.

ഇന്നും പാര്‍വ്വതി എന്ന പേര്‍ എവിടെയെങ്കിലും കേട്ടാല്‍വായിച്ചാല്‍, കണ്ടാല്‍, ഞാന്‍ എ. ആര്‍. പാര്‍വ്വതി എന്ന ആ മിടുക്കിയെ ഓര്‍മമിക്കും.   

ഒരു ബാങ്ക് ജീവനക്കാരിയായ പാര്‍വതിഇന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥയായി സര്‍വീസില്‍നിന്നു വിരമിക്കാറായിരിക്കും. 

2013, ജനുവരി 25, വെള്ളിയാഴ്‌ച

ഞാന്‍ പുണ്യവാളന്‍ (കവിത)



*ഞാന്‍ പുണ്യവാളന്‍***

(കവിത)





ഞാന്‍ പുണ്യവാളനെന്നു നീ പറഞ്ഞപ്പോള്‍

ഇതെന്തു പറച്ചിലെന്നു ഞാനെന്നോടു ചോദിച്ചു!

പിന്നീടു ഞാന്‍തന്നതിന്നുത്തരം കണ്ടെത്തി.

താനണയാന്‍ പോകുന്ന ദീപമെന്നു നീ

എന്നോയറിഞ്ഞതു മനസ്സിലൊതുക്കിവെച്ചു.

വയസ്സിനേക്കാള്‍, പഠിച്ച വിദ്യയെക്കാള്‍

ബുദ്ധിവൈഭവം പ്രകടിപ്പിച്ചു നീ!

വിമര്‍ശനങ്ങളിലൊരിക്കലും പതറാതെ

അത്യധികം സ്നേഹിക്കുവാന്‍ നീ തുനിഞ്ഞു.

ഒരു സുഹൃത്തിന്‍ വേര്പാട് എത്രക്ക് ദുസ്സഹം

അതിനേക്കാള്‍ ദുസ്സഹം നിന്‍ വേര്പാടിലുണ്ടായി

വാക്കുകളില്ലാ പുണ്യാ നിന്നെക്കുറിച്ചു പാടാന്‍

വാക്കുകള്‍ ഉള്ളതോ തൊണ്ടയില്‍ കുരുങ്ങുന്നു!

മറക്കില്ല പുണ്യാ നിന്നെ, മറക്കില്ല ഞങ്ങള്‍

നിന്നാത്മാവിന്‍ ശാന്തിക്കായ് പ്രാര്ത്ഥിക്കുന്നു 


*ഈയിടെ അകാലചരമം പ്രാപിച്ച ഞാന്‍ പുണ്യവാളന്‍ എന്ന ബ്ലോഗിന്റെ ഉടമയും പ്രശസ്ത ബ്ലോഗ്ഗരുമായിരുന്ന മധു/ഷിനുവിനെക്കുരിച്ചുള്ള അനുസ്മരണയോഗം ഇന്ന് (25 ജാനു. '13) അദ്ദേഹം അഡ്മിന്‍ മെമ്പരായിരുന്ന മനസ്സ് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഷാര്‍ജയില്‍ വെച്ച് നടത്തി.  ഈ വിവരം അറിഞ്ഞതിനു കുറച്ചു മുമ്പ്, ആ അവസരത്തില്‍ വായിക്കാനായി ഞാന്‍ കുത്തിക്കുറിച്ച ഏതാനും വരികളാണിവ. (വായിച്ചു എന്നറിഞ്ഞു).  മനസ്സില്‍ ഞാന്‍ അടുത്തകാലത്തുവരെ പുണ്യാളന്റെ സഹപ്രവര്‍ത്തകന്‍ (അഡ്മിന്‍))) ആയിരുന്നു. യുഎഇയില്‍ അല്ലാത്തതുകാരണം എനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ല.